ഈശോയില്‍ പ്രിയമുള്ളവരേ,
നമ്മുടെ അതിരൂപത പ്ലാറ്റിനം ജൂബിലിയിലേക്ക് പ്രവേശിക്കുകയാണല്ലോ. ഇതോടനുബന്ധിച്ച്, വിശ്രമജീവിതത്തിലേക്കു പ്രവേശിച്ച വൈദികരുടെ ക്ഷേമത്തിനും വൈദിക വിദ്യാര്‍ത്ഥികളുടെ പരിശീലനത്തിനു മായി ഒരു സഹായനിധി രൂപീകരിക്കാന്‍ അതിരൂപത ആഗ്രഹിക്കുന്നു. വിയാനിനിധി എന്ന പേരില്‍ ഏര്‍പ്പെടുത്തുന്ന ഈ സഹായനിധിയുമായി നിങ്ങളില്‍ കുറച്ചുപേര്‍ക്കെങ്കിലും സഹകരിക്കാന്‍ കഴിയും. സമ്പത്തിനേക്കാളും സഭയോടുള്ള സ്‌നേഹമാണ് ഇതിലൂടെ നാം പ്രകടമാക്കുന്നത്. ജീവിതകാലം മുഴുവന്‍ നമുക്കായി അധ്വാനിക്കുന്ന വൈദികരുടെ ക്ഷേമം ഉറപ്പുവരുത്തുന്നത് തങ്ങളുടെ കടമയായി കരുതി സഹകരിക്കുന്ന പാരമ്പര്യമാണ് നമ്മുടെ സഭയ്ക്ക് ഉണ്ടായിരുന്നത്.
പ്രതിവര്‍ഷം നിശ്ചിത തുക സംഭാവന നല്കാന്‍ സന്നദ്ധരാകുന്നവരാണ് വിയാനിനിധിയുടെ സഹകാരികളാകുന്നത്. സ്വന്തം കുടുംബത്തില്‍നിന്ന് ഒരു വൈദികനെ സഭയ്ക്കു സമ്മാനിക്കുന്നതിനു സമാനമായി ഈ ഒരു സംരംഭത്തെ നമുക്കു മനസ്സിലാക്കാവുന്നതാണ്. സ്വദേശത്തും വിദേശത്തുമുള്ള നമ്മുടെ അതിരൂപതാംഗങ്ങള്‍ക്ക് ഈ സംരംഭത്തോട് സഹകരിക്കാവുന്നതാണ്. നിങ്ങളുടെ സന്മനസ്സിനെ നിത്യപുരോഹിതനായ ഈശോ അനുഗ്രഹിക്കട്ടെ.
+ മാര്‍ ജോസഫ് പാംപ്ലാനി
തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്താ