ചരമ അറിയിപ്പ് പ്രിയമുള്ളവരെ, ബഹുമാനപ്പെട്ട മാത്യു തെക്കേകുളം അച്ചൻ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. അച്ചൻ ലുക്കീമിയ ബാധിച്ച് ഏതാനും നാളുകളായി വിശ്രമത്തിലായിരുന്നു. മൃതസംസ്കാരം ഇന്ന് (04-06-2021) വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് മഞ്ഞളാംപുറം സെന്റ് ആന്റണീസ് ദേവാലയത്തിൽ നടക്കുന്നതാണ്. അച്ചന്റെ ഭൗതികശരീരം ഇപ്പോൾ മഞ്ഞളാംപുറ ത്തുള്ള സ്വഭവനത്തിൽ ആണ് ഉള്ളത്. രാവിലെ 11 മണി മുതൽ മഞ്ഞളാംപുറം സെന്റ് ആന്റണീസ് ദേവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്. ദൈവത്തിന്റെ മുന്തിരിത്തോട്ടത്തിൽ കഠിനാധ്വാനം ചെയ്ത് വിടവാങ്ങുന്ന വന്ദ്യ വൈദികന് ആദരാഞ്ജലികൾ.