പ്രിയമുള്ളവരെ, തലശ്ശേരി അതിരൂപതാംഗവും കടുമേനി സെന്റ് മേരീസ് ഇടവക വികാരിയുമായ ബഹുമാനപ്പെട്ട ഫാ. ജോസഫ് (ഷിബു) കീച്ചൻകേരിയിൽ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. അച്ചന്റെ മൃതശരീരം ഇന്ന് മോർച്ചറിയിൽ സൂക്ഷിക്കുന്നതും നാളെ (12/07/2021 തിങ്കൾ )രാവിലെ ഒമ്പതര മുതൽ കടുമേനി പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതുമാ ണ്. നാളെ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കടുമേനി സെന്റ് മേരീസ് ദേവാലയത്തിൽ മൃതസംസ്കാര ശുശ്രൂഷയുടെ ആദ്യഭാഗം നടക്കുകയും തുടർന്ന് അച്ചന്റെ സ്വന്തം ഇടവകയായ വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന ദേവാലയത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യും. മൃത സംസ്കാര ശുശ്രൂഷ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വെള്ളരിക്കുണ്ട് പള്ളിയിൽ ആരംഭിക്കുന്നതാണ്. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരിക്കും മൃത സംസ്കാര ശുശ്രൂഷ നടക്കുന്നത്. 20 പേരിൽ കൂടുതൽ മൃതസംസ്കാര ശുശ്രൂഷ സമയത്ത് സന്നിഹിതരാകാൻ പാടില്ലാത്തതിനാൽ ആദരാഞ്ജലികൾ അർപ്പിക്കാൻ ആഗ്രഹിക്കുന്നവർ നേരത്തെ എത്തി തിരികെ പോകേണ്ടതാണ്. പ്രിയപ്പെട്ട അച്ചനു വേണ്ടി പ്രാർത്ഥിക്കാം ✍️ചാൻസലർ